Friday, December 21, 2007

യോനീഗര്‍ത്തം

ഇന്ദീവരാക്ഷന്‍ കവലയുടെ കിഴക്കേ അറ്റത്തുള്ള
മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് സെന്ററിലെ ജീവനക്കാരനാണ്
രാവിലേ ഒമ്പതുമണിയോടെ പടിഞ്ഞാറു നിന്നു കിഴക്കോട്ടും
വൈകീട്ടു ആറുമണിയോടെ കിഴക്കു നിന്നു പടിഞ്ഞാറോട്ടും
അവനീ കവലയിലൂടെ കടന്ന് പോകും
എല്ലാ ആണുങ്ങളെയും നോക്കുന്നതു പോലെ
ഞാന്‍ ഇന്ദീവരാക്ഷനേയും നോക്കിയിരുന്നു
എനിക്ക് നോക്കാന്‍ പാകത്തിനാണ്
ഈ തയ്യല്‍ക്കടയിലെ യന്ത്രം ക്രമീകരിച്ചിരിക്കുന്നത്

ഇന്ദീവരാക്ഷന്‍ എല്ലാ ആണുങ്ങളെയും പോലെ
തലയുയര്‍ത്തി, വാഹനത്തിന്റെ ഇരുചക്ക്രക്കറത്തില്‍
പിറകോട്ട് പോകുന്ന ദൂരത്തെ മാത്രമല്ല
വലതു വശത്തെ കണ്ണാടിയിലൂടെ പിന്നിട്ടദൂരത്തെയും
പിന്‍പാര്‍ത്ത് കടന്നു പോകും....

ആവശ്യമില്ലാത്ത ചോദ്യങ്ങളൊക്കെ
ചോദിക്കുന്ന ശീലമുള്ളതുകൊണ്ട്
ഞാന്‍ ഇന്ദീവരാക്ഷനോട് ഒരു ചോദ്യം ചോദിച്ചു:

എല്ലാ തെരുവിലെയും പോലെ
ഈ തെരുവിലും ആണുങ്ങള്‍ എന്തുകൊണ്ടാണ്
തലയുയര്‍ത്തി ഒഴുകുന്ന ദൂരത്തെ
പിന്‍പാര്‍ത്ത് കടന്നുപോകുന്നത്?

തയ്യല്‍‌മെഷീന്റെ യന്ത്രച്ചുമയില്‍
ഇന്ദീവരാക്ഷന്‍ പോയിട്ട് ഇന്ദീവരാക്ഷന്റെ ബൈക്ക് പോലും
മിണ്ടിയില്ല

പക്ഷേ വേണ്ടത്ര ഭാവനയുള്ള ഒരുവളായതുകൊണ്ട്
ഇന്ദീവരാക്ഷന്റെ മുഖം കൈത്തുന്നല്‍‌പടമായി തൂവാലയില്‍ ആവാഹിച്ച്
ഞാന്‍ പടിഞ്ഞാട്ടും കിഴക്കോട്ടും പറത്തി.
ഇന്ദീവരാക്ഷന്‍ എന്റെ ചോദ്യം കേട്ട്
തയ്യല്‍‍‌യന്ത്രം ചവിട്ടിക്കറക്കുന്ന
എന്നോടു വന്നു പറഞ്ഞു

എടീ പൊട്ടിക്കാളീ,
ഈ തെരുവ് എന്താണെന്ന് നിനക്കറിയാമോ?
അതിപ്രവേഗത്തില്‍ ചലിക്കുകയോ ഉറങ്ങുകയോ ചെയ്യുന്ന
പെണ്‍‌തമോഗര്‍ത്തങ്ങളുടെ സമുച്ചയമാണിത്
ഈ കറുത്തനിരത്ത്, ലംബവും തിരശ്ചീനവുമായ യോനീപാതകള്‍
ഈ വാഹനങ്ങള്‍ അതിനാല്‍ ആകര്‍ഷിക്കപ്പെട്ട് ഇല്ലാതാകുന്ന പ്രകാശകണങ്ങള്‍
ഈ റോഡാകെ പാഞ്ഞുനടക്കുന്നത്
കടക്കണ്‍‌മിഴികളില്‍ കറുത്തിരമ്പുന്നത്
നിറുത്തിയിട്ട ടാക്സികളില്‍ കുലുങ്ങുന്നത്
നീറിനിറഞ്ഞ് ഇല്ലാതാകുന്നത്
എല്ലാം കറുത്ത യോനികളാണ്.

സ്ത്രൈണഭീകരതയുടെ കയം
ചുറ്റോടു ചുറ്റും കിടങ്ങുകള്‍
അതിനിടയിലൂടെ ആത്മ പുഛത്തൊടെ
ശരീരകണത്തെക്കുറിച്ച് വേവലാതിപെട്ട്
ഇങ്ങനെയല്ലാതെ എങ്ങനെയാണ് സഞ്ചരിക്കുക?

ഇന്ദീവരാക്ഷന്‍ കിതച്ചുകൊണ്ട് പറഞ്ഞു നിര്‍ത്തി.

സ്ത്രീ എന്ന ലജ്ജയെ വലിച്ചെറിഞ്ഞ്
ഒരു നിമിഷം ആണായി നോക്കി, ഞാനീ ലോകത്തെ
ആണായി സഞ്ചരിക്കാത്ത നിരത്തുകള്‍,
ആണായി വാഴാത്ത വീട്,
ആണായി നോക്കാത്ത ആകാശം, ഭൂമി
എല്ലാം അപരിചിതമായ ഭയങ്ങളായി
ഈ തയ്യല്‍ക്കടയിലേയ്ക്ക് ഇരച്ചുവരികയാണ്.

വിഷ്ണുപ്രസാദിന്റെ ലിംഗരാജിന് ഒരു ആണ്‍ വായനാശ്രമം

Wednesday, December 19, 2007

സ്ത്രീ : വിട്ടുപോയത് പൂരിപ്പിക്കുമ്പോള്‍

സ്ത്രീ : ----------- ?

Option (A) അബലയാണ്, ചബലയാണ്, സര്‍വ്വംസഹയാണ്
Option (B) ശക്തിയാണ്, ദുര്‍ഗയാണ്,ചൈതന്യമാണ്
Option (C) അമ്മയാണ്, പെങ്ങളാണ്, കാമുകിയാണ്
Option (D) വിഷമാണ്, വഞ്ചകിയാണ്, വന്‍‌ചതിയാണ്
Option (E) ഇവയൊന്നുമല്ല

ഇവയൊന്നും അല്ലെങ്കില്‍ മറ്റെന്തെങ്കിലും കൂടെ?
സ്ത്രീ : മനുഷ്യയോനിയുള്ള ജീവി
(ഇത് മതിയാകുമോ അതോ...?)

Monday, December 3, 2007

ഏറ്റവും ദൈര്‍ഘ്യമേറിയ പ്രണയ ലേഖനം

കണ്ണാ,
വന്നെന്നെ കട്ടു തിന്നെടാ....

നിന്റെ രാധ.