Wednesday, January 9, 2008

ഇരുളില്‍‍ അക്ഷമര്‍ ചെയ്യുന്നത്

എളിയില്‍ ഇക്കിളികൂട്ടുന്ന
പച്ചനോട്ടിന്റെ വികൃതിയില്‍
പുളയുന്ന നീ പറയുന്നതില്‍
അക്ഷമയുടെ സ്വരം
..നേരമേറെയായി

വര്‍ത്തമാനക്കടലാസില്‍
മലര്‍ന്ന് കാലുകള്‍ വക്രീകരിച്ചു
പൊക്കിക്കിടന്ന് നീ പിറുപിറുക്കുന്നത്
..രാവേറെയായി

മുന്‍‌കൂര്‍ പണത്തിന്റെ
ഹുങ്കും, ഹുങ്കാരവും ചേര്‍ത്ത്
ഒരു ഭോഗമുരള്‍ച്ച.
ഇനി ഞാനൊന്ന് തിരിഞ്ഞ്
കിടന്ന് കിതയ്ക്കട്ടെ
ഞാന്‍ വേറെയായി ,
നീ ..വേറെയായി


*ചക്ഷുശ്രവണഗളസ്ഥമാം ദര്‍ദൂരം...(അദ്ധ്യാത്മരാമായണം:എഴുത്തച്ഛന്‍)