Friday, December 21, 2007

യോനീഗര്‍ത്തം

ഇന്ദീവരാക്ഷന്‍ കവലയുടെ കിഴക്കേ അറ്റത്തുള്ള
മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് സെന്ററിലെ ജീവനക്കാരനാണ്
രാവിലേ ഒമ്പതുമണിയോടെ പടിഞ്ഞാറു നിന്നു കിഴക്കോട്ടും
വൈകീട്ടു ആറുമണിയോടെ കിഴക്കു നിന്നു പടിഞ്ഞാറോട്ടും
അവനീ കവലയിലൂടെ കടന്ന് പോകും
എല്ലാ ആണുങ്ങളെയും നോക്കുന്നതു പോലെ
ഞാന്‍ ഇന്ദീവരാക്ഷനേയും നോക്കിയിരുന്നു
എനിക്ക് നോക്കാന്‍ പാകത്തിനാണ്
ഈ തയ്യല്‍ക്കടയിലെ യന്ത്രം ക്രമീകരിച്ചിരിക്കുന്നത്

ഇന്ദീവരാക്ഷന്‍ എല്ലാ ആണുങ്ങളെയും പോലെ
തലയുയര്‍ത്തി, വാഹനത്തിന്റെ ഇരുചക്ക്രക്കറത്തില്‍
പിറകോട്ട് പോകുന്ന ദൂരത്തെ മാത്രമല്ല
വലതു വശത്തെ കണ്ണാടിയിലൂടെ പിന്നിട്ടദൂരത്തെയും
പിന്‍പാര്‍ത്ത് കടന്നു പോകും....

ആവശ്യമില്ലാത്ത ചോദ്യങ്ങളൊക്കെ
ചോദിക്കുന്ന ശീലമുള്ളതുകൊണ്ട്
ഞാന്‍ ഇന്ദീവരാക്ഷനോട് ഒരു ചോദ്യം ചോദിച്ചു:

എല്ലാ തെരുവിലെയും പോലെ
ഈ തെരുവിലും ആണുങ്ങള്‍ എന്തുകൊണ്ടാണ്
തലയുയര്‍ത്തി ഒഴുകുന്ന ദൂരത്തെ
പിന്‍പാര്‍ത്ത് കടന്നുപോകുന്നത്?

തയ്യല്‍‌മെഷീന്റെ യന്ത്രച്ചുമയില്‍
ഇന്ദീവരാക്ഷന്‍ പോയിട്ട് ഇന്ദീവരാക്ഷന്റെ ബൈക്ക് പോലും
മിണ്ടിയില്ല

പക്ഷേ വേണ്ടത്ര ഭാവനയുള്ള ഒരുവളായതുകൊണ്ട്
ഇന്ദീവരാക്ഷന്റെ മുഖം കൈത്തുന്നല്‍‌പടമായി തൂവാലയില്‍ ആവാഹിച്ച്
ഞാന്‍ പടിഞ്ഞാട്ടും കിഴക്കോട്ടും പറത്തി.
ഇന്ദീവരാക്ഷന്‍ എന്റെ ചോദ്യം കേട്ട്
തയ്യല്‍‍‌യന്ത്രം ചവിട്ടിക്കറക്കുന്ന
എന്നോടു വന്നു പറഞ്ഞു

എടീ പൊട്ടിക്കാളീ,
ഈ തെരുവ് എന്താണെന്ന് നിനക്കറിയാമോ?
അതിപ്രവേഗത്തില്‍ ചലിക്കുകയോ ഉറങ്ങുകയോ ചെയ്യുന്ന
പെണ്‍‌തമോഗര്‍ത്തങ്ങളുടെ സമുച്ചയമാണിത്
ഈ കറുത്തനിരത്ത്, ലംബവും തിരശ്ചീനവുമായ യോനീപാതകള്‍
ഈ വാഹനങ്ങള്‍ അതിനാല്‍ ആകര്‍ഷിക്കപ്പെട്ട് ഇല്ലാതാകുന്ന പ്രകാശകണങ്ങള്‍
ഈ റോഡാകെ പാഞ്ഞുനടക്കുന്നത്
കടക്കണ്‍‌മിഴികളില്‍ കറുത്തിരമ്പുന്നത്
നിറുത്തിയിട്ട ടാക്സികളില്‍ കുലുങ്ങുന്നത്
നീറിനിറഞ്ഞ് ഇല്ലാതാകുന്നത്
എല്ലാം കറുത്ത യോനികളാണ്.

സ്ത്രൈണഭീകരതയുടെ കയം
ചുറ്റോടു ചുറ്റും കിടങ്ങുകള്‍
അതിനിടയിലൂടെ ആത്മ പുഛത്തൊടെ
ശരീരകണത്തെക്കുറിച്ച് വേവലാതിപെട്ട്
ഇങ്ങനെയല്ലാതെ എങ്ങനെയാണ് സഞ്ചരിക്കുക?

ഇന്ദീവരാക്ഷന്‍ കിതച്ചുകൊണ്ട് പറഞ്ഞു നിര്‍ത്തി.

സ്ത്രീ എന്ന ലജ്ജയെ വലിച്ചെറിഞ്ഞ്
ഒരു നിമിഷം ആണായി നോക്കി, ഞാനീ ലോകത്തെ
ആണായി സഞ്ചരിക്കാത്ത നിരത്തുകള്‍,
ആണായി വാഴാത്ത വീട്,
ആണായി നോക്കാത്ത ആകാശം, ഭൂമി
എല്ലാം അപരിചിതമായ ഭയങ്ങളായി
ഈ തയ്യല്‍ക്കടയിലേയ്ക്ക് ഇരച്ചുവരികയാണ്.

വിഷ്ണുപ്രസാദിന്റെ ലിംഗരാജിന് ഒരു ആണ്‍ വായനാശ്രമം

20 comments:

പാഞ്ച said...

ഇന്ദീവരാക്ഷന്‍ കവലയുടെ കിഴക്കേ അറ്റത്തുള്ള
മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് സെന്ററിലെ ജീവനക്കാരനാണ്
രാവിലേ ഒമ്പതുമണിയോടെ പടിഞ്ഞാറു നിന്നു കിഴക്കോട്ടും
വൈകീട്ടു ഏഴുമണിയോടെ കിഴക്കു നിന്നു പടിഞ്ഞാറോട്ടും
അവനീ കവലയിലൂടെ കടന്ന് പോകും
എല്ലാ ആണുങ്ങളെയും നോക്കുന്നതു പോലെ
ഞാന്‍ ഇന്ദീവരാക്ഷനേയും നോക്കിയിരുന്നു
എനിക്ക് നോക്കാന്‍ പാകത്തിനാണ്
ഈ തയ്യല്‍ക്കടയിലെ യന്ത്രം ക്രമീകരിച്ചിരിക്കുന്നത്

ഇന്ദീവരാക്ഷന്‍ എല്ലാ ആണുങ്ങളെയും പോലെ
തലയുയര്‍ത്തി, വാഹനത്തിന്റെ ഇരുചക്ക്രക്കറത്തില്‍
പിറകോട്ട് പോകുന്ന ദൂരത്തെ മാത്രമല്ല
വലതു വശത്തെ കണ്ണാടിയിലൂടെ പിന്നിട്ടദൂരത്തെയും
പിന്‍പാര്‍ത്ത് കടന്നു പോകും....

വിഷ്ണുപ്രസാദിന്റെ ലിംഗരാജിന് ഒരു ആണ്‍ വായനാശ്രമം

prasanth kalathil said...

വിഷ്ണുപ്രസാദിന്റെ കവിതയ്ക്ക് ഇങ്ങനെയൊരു വായന (എഴുത്ത്) സാധ്യമോ ?

ഇതൊരു ടൂ മച്ച് ആണ്‍പക്ഷത്തിന്റെ നോട്ടമായി തോന്നുന്നു. വിഷ്ണുവിന്റെ ആങിളിന്റെ പ്രതിനോട്ടം, പക്ഷേ യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് ദൂരെയാണെന്നു തോന്നുന്നു.

ഗുപ്തന്‍ said...

വിഷ്ണുമാഷിന്റെ കവിത കൃത്യമായ ദിശാബോധമുള്ള ഒരു സമൂഹവായന ആയിരുന്നു.

ഇത് വെറും തമാശയ്ക്കുള്ളൊരു പാരഡി ആണെന്ന് തോന്നുന്നു.

K.P.Sukumaran said...

നല്ല തലക്കെട്ട് ... ഒന്ന് കഴിഞ്ഞതേയുള്ളൂ “ മുലയെന്ന് കേള്‍ക്കുമ്പോള്‍ “ അവിടെ കമന്റുകളുടെ ഒഴുക്കായിരുന്നു .. ഇവിടെയും ആളുകള്‍ ഓടിക്കൂടും ... തലക്കെട്ടെന്നാല്‍ ഇങ്ങിനെ വേണം ..

പാഞ്ച said...

ഗുപ്തന്‍ വിഷ്ണുവിന്റെ കവിതയ്ക്ക് പാരഡിയല്ല ഉദ്ദേശിച്ചത്. അങ്ങനെ തോന്നിയെങ്കില്‍ ക്ഷമിക്കണം. വിഷ്ണുവിന്റെ ബിംബങ്ങള്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനത്തോടെ ഒരു പ്രതിബിംബ കല്‍പ്പന ആണ് ഉദ്ദേശിച്ചത്. അല്ലാതെ തമാശയല്ല.

കൃത്യമായ ദിശാബോധമുള്ള ഒരു സമൂഹവായന എന്ന് എങ്ങനെയാണ് പറയാന്‍ കഴിയുന്നത്, വേണമെങ്കില്‍ ഗുപ്തന്റെ വായന എന്ന് പറയാം. ഒരു സമൂഹത്തിനു വേണ്ടി മൊത്തം ഒരാള്‍ക്ക് വായന നടത്താമോ? എനിക്ക് ഒരു പ്രതിപക്ഷ വായന പാടില്ലെന്നുണ്ടോ, അതോ ഞാന്‍ അപ്പോള്‍ ഈ സമൂഹത്തിലല്ലേ.

തിരക്കിട്ട ഈ സഞ്ചാരത്തില്‍ എന്നെ പിടിച്ച് വലിക്കുന്നത് ഈ യോനീ ഗര്‍ത്തങ്ങളാണ്. ഹൈവേയിലെ ഹെയര്‍‌പിന്‍ കര്‍വുകള്‍ക്ക് അരികിലായുള്ള പടുകൂറ്റന്‍ ഫ്ലക്സുകളിലെ സുന്ദരിമാരുടെ നാഭിച്ചുഴിയിലും, ശരീരവടിവിലും ശ്രദ്ധപെട്ട് ഇന്ദീവരാക്ഷന്റെ ബൈക്ക് അപകടകരമാം വിധം പാളുന്നു. അവന്റെ മാത്രം തെറ്റോ?
എല്ലാവരേയും എല്ലാത്തിലേയ്ക്കും ആകര്‍ഷിക്കുന്ന ഒരു പരസ്യതമോഗര്‍ത്തമാകുകയാണ് സ്ത്രീ എന്ന് ഒരു ആരോപണം അവനുവേണ്ടിയും വേണ്ടി ഉയര്‍ത്തേണ്ടേ?

വിവേകി തലക്കെട്ടിനെ പറ്റി പറഞ്ഞത് തിരിഞ്ഞില്ല. വ്യക്തമാക്കാമോ?
ലിംഗരാജ് എന്നതില്‍ ഇല്ലാത്ത എന്ത് കുന്ത്രാണ്ടം ആണ് യോനീഗര്‍ത്തം എന്ന തലക്കെട്ടില്‍ ഉള്ളത്?

K.P.Sukumaran said...

ചുമ്മാ ഇത് കണ്ടിറ്റാ...

ഗുപ്തന്‍ said...

സമൂഹവായന എന്ന് എളുപ്പത്തില്‍ പറഞ്ഞുപോയത് reading of the social phenomena (from the part of the poet) എന്ന് ഉദ്ദേശിച്ചാണ്. സമൂഹം കവിത വായിക്കുന്ന എന്നല്ല. ആശയക്കുഴപ്പം ക്ഷമിക്കുക.

കച്ചവടച്ചര‍ക്കാകുന്ന സ്ത്രീ പുരുഷനു കെണിയാകുന്നു എന്ന് പറയുന്നത് ഡ്രഗ് അബ്യൂസിനു കഞ്ചാവ് ചെടിയെ കുറ്റം പറയുന്നതുപോലെയാണ്. വിറ്റഴിക്കപ്പെടുന്ന വസ്തുക്കള്‍ അല്ല വില്‍ക്കുന്ന സംവിധാനങ്ങളാണ് എന്റെ മനസ്സാക്ഷിയില്‍ കുറ്റക്കാര്‍. ആ സംവിധാനങ്ങളാകട്ടെ ‘ലിംഗരാജന്മാരുടെ‘ നിയന്ത്രണത്തിലും. അതായത് സ്ത്രീ വില്‍ക്കപ്പെടുന്ന സാഹചര്യങ്ങള്‍ പുരുഷമേധാവിത്വം നിലനില്‍ക്കുന്ന ഒരു സാമൂഹ്യക്രമത്തില്‍ ആണ് ഉണ്ടാകുന്നത്. കമന്റില്‍ പറയുന്ന സാമൂഹ്യനിരീക്ഷണം ഉപരിപ്ലവമാണെന്നാണ് എന്റെ വിലയിരുത്തല്‍. വിയോജിക്കാം, സ്വാഭാവികമായും.

പാഞ്ച said...

വില്‍ക്കുന്നവന്‍ വില്‍ക്കപ്പെടുന്നവര്‍
വേട്ടക്കാര്‍ ഇരകള്‍
ഇങ്ങനെ കുറെ ക്ലീഷെ ബിംബങ്ങള്‍ നാം കേട്ട് മടുത്തില്ലേ ഗുപ്തന്‍ .

ലജ്ജിച്ച് ഒറ്റയടി വെയ്ക്കുന്ന സ്ത്രീകള്‍ ഇന്ന് ഉണ്ടാകാം, എല്ലാക്കാലത്തും ഉണ്ടാകാം. എന്നാല്‍ അവരാണ്, അവര്‍ മാത്രമാണ് സമൂഹം എന്നതിനോട് യോജിപ്പില്ല.

14 അടി അയിത്ത ചുവടില്‍ നിന്ന് ഒരു സമൂഹത്തിന് സാംസ്ക്കാരികോന്നമനം വഴി മാറാന്‍ കഴിഞ്ഞെങ്കില്‍, ഈ 1 അടി ലജ്ജയുടെ ചുവട് മാറേണ്ടതാണ്, ഒരു പരിധി വരെ മാറിക്കഴിഞ്ഞതാണ്.
അപ്പോള്‍ തന്റെ പാദങ്ങള്‍ താണ്ടുന്ന അളവ് നിശ്ചയിക്കേണ്ടത് ചുവട് വെയ്ക്കേണ്ടവര്‍ തന്നെയാണ്.

കഞ്ചാവ് ചെടി പോലെ പ്രതികരണമില്ലാതെ തരുന്ന വെള്ളവും , വളവും നുകര്‍ന്ന് സ്വയം ഒരു ലഹരിയായി മാറാനാണ് ചെടി ആഗ്രഹിക്കുന്നെങ്കില്‍ അങ്ങനെയായി തീരുകയേ ഉള്ളൂ.

ഇന്ദീവരാക്ഷിമാര്‍ ഉള്ളിടത്തോളം ഇവിടെ ഇന്ദീവരാക്ഷന്മാരും ഉണ്ടാകും. അതാണ് യിങ്ങ്-യാങ്ങ് കോസ്മിക് സമവാക്യം

ബാബുരാജ് said...

ചര്‍ച്ചകളില്‍ പറഞ്ഞു വരുന്നപോലൊരു ആശയമഹത്വം ഈ രണ്ടു കവിതകളിലും ഉള്ളതായി എനിക്കു തോന്നിയില്ല. എന്റെ വിവരക്കേടാവാനാണു സാദ്ധ്യത. പണ്ടെവിടെയോ കേട്ടപോലൊരു

"വ്യാജ ബൗദ്ധിക സ്വയംഭോഗം."

എന്നാലും ഒന്നു പറയട്ടേ,
ഈ ലക്കം ഭാഷാപോഷിണിയില്‍ റാഷിദ എന്ന ഒരു പാവം പെണ്‍കുട്ടിയുടെ കുറച്ചു കവിതകളുണ്ട്‌. പ്രിയ ബൂലോഗ കവയത്രികള്‍/കവികള്‍ അതൊന്നു വായിക്കൂ.

പാഞ്ച said...

ബാബുരാജ് ഇതില്‍ ആശയമഹത്വം ഉണ്ട് എന്ന് സമര്‍ത്ഥിച്ചിട്ടില്ലല്ലോ, മറുഭാഗത്ത് നിന്ന് ഒരു പ്രതിബിംബ കല്‍പ്പനാ ശ്രമം മാത്രം ആണിത്.

താങ്കള്‍ പറഞ്ഞ ആ ഒരൊറ്റ കവിത വായിച്ചില്ലെങ്കില്‍ ഇടിഞ്ഞു വീഴുന്നതാണ് മലയാള കവിതാ സങ്കല്‍പ്പം എങ്കില്‍ അതിനടിയില്‍ വീണ് ചതഞ്ഞരയാന്‍ ഒരുക്കമാണ്.

ബാബുരാജ് said...

ഇതു നല്ലൊരു ആശയമാണ് !

സജീവ് കടവനാട് said...

ഒരു നപുംസക വായനക്ക് ബൂലോകത്തിലാരുമില്ലേ?

പാഞ്ച said...

ആരെയും കൂട്ടിന് വിളിക്കാതെ സ്വയം ഒരു ശ്രമം നടത്തരുതോ കിനാവേ?
അര്‍ഹിക്കുന്ന നര്‍മ്മം ഇതിനു നല്‍കണേ

സജീവ് കടവനാട് said...

ഓ, ന്ര്മ്മമാരുന്നോ?

നികൃഷ്‌ടജീവി said...

യ്യോ..
കപടസദാചാരത്തിന്റെ വക്താവൊന്നുമല്ല..
എങ്കിലും, തല,കൈ, കാല്‍ എന്നൊക്കെ പറയുന്ന ലാഘവത്തില്‍ മുല, ലിംഗം, യോനി എന്നൊക്കെ പറയാനാവില്ലല്ലോ..
ഇതൊന്നും ആരും പ്രദര്‍ശിപ്പിച്ചും നടക്കാറില്ല..
ബിംബങ്ങള്‍..മണ്ണാങ്കട്ട..
കമ്പിക്കഥകള്‍ എഴുതുന്നവന്മാര്‍ക്കും കാണുമല്ലോ ഓരോ ന്യാ‍യങ്ങള്‍.ആത്മസാക്ഷാക്കാരം..കുന്തം

Sanal Kumar Sasidharan said...

സ്വന്തം കക്ഷക്കുഴി മണപ്പിച്ചിട്ട് അയല്‍ക്കാരന്‍ കുളിച്ചോ ഇല്ലയോ എന്നുപറയുന്നതുപോലെ കവിതയുമായി യാതൊരു ബന്ധവുമില്ലാതെ വായിക്കുകയും അങ്ങനെ ഉണ്ടാകുന്ന ധാരണകള്‍ വച്ചുകൊണ്ട് വിലയിരുത്തല്‍ നടത്തുകയും ചെയ്യുന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രതിവായനകള്‍ (?)ഉണ്ടാകുന്നത്.

പ്രതിവായന എന്നാല്‍ വായനയാണ് പ്രതി എന്നൊരര്‍ത്ഥം ഉണ്ടാക്കുന്നതില്‍ താങ്കള്‍ വിജയിച്ചിരിക്കുന്നു.

പാഞ്ച said...

കിനാവ് , താങ്കള്‍ക്കുള്ള കമെന്റില്‍ ആണ് നര്‍മ്മം ഉണ്ടെന്ന് പറഞ്ഞത്.
നികൃഷ്ടജീവി തല കൈ കാല് എന്നീ അവയവങ്ങളെ പോലെ തന്നെ യോനി, മുല എന്നിവയും പറയാം അതു പറയുമ്പോള്‍ എന്തെങ്കിലും അസ്ക്യത തോന്നുന്നുവെങ്കില്‍ അത് പയുന്ന ആളുടെ മാനസിക നിലവാരം വെച്ചിരിക്കും. ആത്മസാക്ഷാത്കാരം ഓരോരുത്തര്‍ക്കും ഉണ്ട് എന്നതും സത്യമാണ് നികൃഷ്ടാ.
സനാതനന്‍, എന്റെ വായന എന്റെ മാത്രം ആണ്. സനാതതന്‍ വായിക്കുനപോലെ ഞാന്‍ വായിക്കണം എന്ന് പറയുന്നത് ശുദ്ധ തെമ്മാടിത്തരം ആണ്. പ്രതി എന്നതു തന്നെ ഒരു കര്‍തൃ-കര്‍മ്മങ്ങളില്‍ അധിഷ്ഠിതമായ ഒരു ആപേക്ഷികാലങ്കാരം അല്ലേ സനാതനാ.

ഈ വക അഭിപ്രായങ്ങള്‍ ഒന്നും മറ്റേ സ്ഥലത്ത് കണ്ടില്ലല്ലോ?

സാഗര്‍ ഏലിയാസ് ജാക്കി said...

ലിംഗരാജ് എന്നുള്ളത് മഹത്തരവും ഗര്‍ത്തം മോശവുമാവുന്നത് എങ്ങനെയാണ്? ഒന്ന് കാവ്യബിംബങ്ങളുടെ നൃത്തമണ്ഡപവും മറ്റേത് കമ്പിക്കവിതയുടെ കൂത്താട്ടവും. വായനയുടെ തെറ്റാണ് പോലും. വായനയ്ക്കും മാഷമ്മാരും ടീച്ചര്‍മാരും ഇറങ്ങിയിട്ടുണ്ടല്ലോ അല്ലേ വായനക്കാരുടെ വായന ശരിയോ തെറ്റോ എന്ന് തീരുമാനിക്കാന്‍.

ഒന്നുകില്‍ രണ്ടും കമ്പിക്കവിത അല്ലെങ്കില്‍ രണ്ടും ആത്മസാക്ഷാത്കാരം അല്ലാതെ ഇരട്ടത്താപ്പ് വേണോ ഇക്കാര്യത്തില്‍. ചിലര്‍ ചില വാക്കുകള്‍ എഴുതിയാല്‍ അതിഗംഭീരവും മറ്റ് ചിലര്‍ അവ തന്നെ എഴുതിയാല്‍ അശ്ലീലവുമാവുന്നത് ഈയിടെ കുറേ ആയി കാണുന്നു. ബുജികള്‍ അല്ലാത്തവരും ജീവിച്ച് പൊയ്ക്കോട്ടെ സാര്‍.

Sanal Kumar Sasidharan said...

ഒന്നുകില്‍ രണ്ടും കമ്പിക്കവിത അല്ലെങ്കില്‍ രണ്ടും ആത്മസാക്ഷാത്കാരം അല്ലാതെ ഇരട്ടത്താപ്പ് വേണോ ഇക്കാര്യത്തില്‍. ചിലര്‍ ചില വാക്കുകള്‍ എഴുതിയാല്‍ അതിഗംഭീരവും മറ്റ് ചിലര്‍ അവ തന്നെ എഴുതിയാല്‍ അശ്ലീലവുമാവുന്നത് ഈയിടെ കുറേ ആയി കാണുന്നു.

എന്തു ആശയത്തെ സക്ഷാത്കരിക്കാന്‍ ആണ് എഴുത്ത് ഉണ്ടാകുന്നതിനെ ആശ്രയിച്ചിരിക്കും വായന അല്ലാതെ അത് ഇരട്ടത്താപ്പെന്നു പറയുന്നത് , ആട് കരയുമ്പൊള്‍ ഓടിച്ചെല്ലുന്ന ആട്ടിന്‍കുട്ടി താന്‍ എത്ര ശ്രമിച്ചിട്ടും അരികില്‍ വരാത്തതുകണ്ട് ആടിനെപ്പോലെ കരയുന്ന മിമിക്രിക്കാരന്‍ “നീ ഇരട്ടത്താപ്പു കാണിക്കുന്നു “ എന്നു പറയുമ്പോലെ അല്ലേ സുഹൃത്തേ.വിഷ്ണുപ്രസാദ് എന്തിനാണ് എഴുതിയത് എന്നും പാഞ്ച എന്തിനാണ് എഴുതിയതെന്നും നോക്കിയാല്‍ താങ്കള്‍ക്ക് ഉത്തരം കിട്ടും.

പാഞ്ച said...

കാക്കകളെ പോലെ മിമിക് ചെയ്ത് കാക്കക്കൂട്ടത്തെ വിളിച്ച് വരുന്നവരും ഉണ്ട് സനാതനാ