Friday, March 13, 2009

വര്‍ഗീയം (കവിത)

ആറു തലയും,നാലെട്ടുകയ്യും,
അങ്ങനെ അവയങ്ങളനവധി
അമ്പുംവില്ലും‌കൊടച്ചക്രോം‌മഴൂം
ആയുധങ്ങളുമനവധി.

പുല്ലും,പുഴുക്കും മുതല്‍ പുസ്തകം വരെ
സാമഗ്രഹികളായിട്ട് ശേഖരം
ആനസിംഹമാടുകോഴിതുരപ്പന്‍ ആദികളായിട്ട്
വലുതുംചെറുതും വാഹനങ്ങളും

ഈയിനം മുപ്പത്തിമുക്കോടി ദൈവങ്ങളോടാണ്
പറയത്തക്ക ഒരു ശരീരം പോലും ഇല്ലാത്ത
ഏകദൈവത്തിന്റെ ഒരു കളി.

ജയം ആര്‍ക്കാണെന്ന് പറയേണ്ടതില്ലല്ലോ.

2 comments:

പാഞ്ച said...

ഈയിയം മുപ്പത്തിമുക്കോടി ദൈവങ്ങളോടാണ്
പറയത്തക്ക ഒരു ശരീരം പോലും ഇല്ലാത്ത
ഏകദൈവത്തിന്റെ ഒരു കളി.

sivakumar ശിവകുമാര്‍ said...

കിടിലന്‍ കവിത...നല്ല ഭാവന...