ഉണരുമീ ഗാനം എന്ന റിംഗ് ടോണ്‍
അശുഭം ആണെന്ന്
അവള് അന്നേ പറഞ്ഞതാണ്.
ഒട്ടേറെ തവണ വലിച്ചു
കുടിച്ചതാണെങ്കിലും തിരിച്ചറിഞ്ഞിരുന്നില്ല
കരിനാക്കിന്റെ ചവര്‍പ്പുരുചി.
അതു കടലില്‍ വീണു പോയി...
കിട്ടിയത് മൂന്നാംപക്കം.
റിംഗ്ടോണ്‍ മാറി എന്നതൊഴിച്ചാല്‍
കാര്യമായ കുഴപ്പം ഒന്നുമില്ല
പുതിയ ടോണ്‍
“മൊബൈലികുടീരങ്ങളേ...“
ഇതൊക്കെയാണ് പ്രണയത്തില്‍
ഇപ്പോള്‍ സംഭവിക്കുന്നത്.
Friday, March 13, 2009
വര്‍ഗീയം (കവിത)
ആറു തലയും,നാലെട്ടുകയ്യും,
അങ്ങനെ അവയങ്ങളനവധി
അമ്പുംവില്ലുംകൊടച്ചക്രോംമഴൂം
ആയുധങ്ങളുമനവധി.
പുല്ലും,പുഴുക്കും മുതല്‍ പുസ്തകം വരെ
സാമഗ്രഹികളായിട്ട് ശേഖരം
ആനസിംഹമാടുകോഴിതുരപ്പന് ആദികളായിട്ട്
വലുതുംചെറുതും വാഹനങ്ങളും
ഈയിനം മുപ്പത്തിമുക്കോടി ദൈവങ്ങളോടാണ്
പറയത്തക്ക ഒരു ശരീരം പോലും ഇല്ലാത്ത
ഏകദൈവത്തിന്റെ ഒരു കളി.
ജയം ആര്‍ക്കാണെന്ന് പറയേണ്ടതില്ലല്ലോ.
അങ്ങനെ അവയങ്ങളനവധി
അമ്പുംവില്ലുംകൊടച്ചക്രോംമഴൂം
ആയുധങ്ങളുമനവധി.
പുല്ലും,പുഴുക്കും മുതല്‍ പുസ്തകം വരെ
സാമഗ്രഹികളായിട്ട് ശേഖരം
ആനസിംഹമാടുകോഴിതുരപ്പന് ആദികളായിട്ട്
വലുതുംചെറുതും വാഹനങ്ങളും
ഈയിനം മുപ്പത്തിമുക്കോടി ദൈവങ്ങളോടാണ്
പറയത്തക്ക ഒരു ശരീരം പോലും ഇല്ലാത്ത
ഏകദൈവത്തിന്റെ ഒരു കളി.
ജയം ആര്‍ക്കാണെന്ന് പറയേണ്ടതില്ലല്ലോ.
Subscribe to:
Posts (Atom)